ഗുരുവായൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഗുരുവായൂർ ടൗൺ യൂണിറ്റ് കൺവെൻഷൻ സമാപിച്ചു. ഗുരുവായൂർ മലേഷ്യൻ ടവർ ഹാളിൽ നടന്ന കൺവെൻഷൻ കെഎസ്എസ്പിയു ബ്ലോക്ക് സെക്രട്ടറി കെ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡണ്ട് വി.എസ് രേവതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് രക്ഷാധികാരി പി.ഐ സൈമൺ മാസ്റ്റർ നവാഗതരെ സ്വീകരിച്ചു. പെൻഷൻ അംഗങ്ങളുടെ കുടുംബങ്ങളിലെ എസ്എസ്എൽസി പ്ലസ് ടു വിജയികളെ രക്ഷാധികാരി എം.കെ ദേവകി പുരസ്ക്കാരങ്ങളും ക്യാഷ് അവാർഡും നൽകി ആദരിച്ചു. സെകട്ടറി പി. ശിവദാസ്, എം. രവീന്ദ്രൻ, എ.ആർ മാലിനി, ജോർജ് പോൾ നീലങ്കാവിൽ, പി.ആർ സുബ്രഹ്മണ്യൻ, പി.കെ വിജയലക്ഷ്മി ടീച്ചർ, എം.പി മാധവൻ നായർ എന്നിവർ സംസാരിച്ചു. പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, ഡിആർ കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

