Saturday, July 4, 2026

റൊണാൾഡോയുടെ പെനാൽറ്റി, റാമോസിന്റെ കില്ലർ ഫിനിഷ്; പിന്നിൽനിന്ന് പൊരുതി ജയിച്ച് പോർച്ചുഗൽ

അടി തിരിച്ചടി… നാടകീയത…ഒടുക്കം പോർച്ചുഗലിന് ജീവൻ തിരിച്ചുകിട്ടി. ടൊറന്റോയുടെ ആകാശത്ത് നോക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ ആർത്തുചിരിച്ചു. അവസാന ലോകകപ്പിലെ യാത്ര അവസാനിച്ചതിന്റെ ദുഃഖഭാരവും പേറി മോഡ്രിച്ച് തിരിച്ചുനടന്നു. ക്രൊയേഷ്യയെ കീഴടക്കി പോർച്ചുഗൽ പ്രീ-ക്വാർട്ടറിലേക്ക്. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് പോർച്ചുഗലിന്റെ ജയം. 53-ാം മിനിറ്റിൽ പെരിസിച്ചാണ് ക്രൊയേഷ്യയുടെ ആദ്യ ഗോൾ നേടിയത്. ജോസിപ് സ്റ്റാനിസിച്ചിന്റെ ക്രോസിൽ നിന്ന് പന്ത് ലഭിച്ച പെരിസിച്ച് അനായാസം വലകുലുക്കി. 65-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം സമനിലയിലാക്കി. പിന്നാലെ ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ ഗോൺസാലോ റാമോസിന്റെ വിജയഗോൾ. അവസാനമിനിറ്റിൽ ക്രൊയേഷ്യ വലകുലുക്കിയെങ്കിലും ഓഫ്സൈഡായതോടെ കളിയുടെ വിധി കുറിക്കപ്പെട്ടു. പ്രീ-ക്വാർട്ടറിൽ സ്പെയിനാണ് പോർച്ചുഗലിന്റെ എതിരാളികൾ

RELATED ARTICLES
- Advertisment -

Most Popular

Recent Comments