കടപ്പുറം: എഴുത്തുകാരനും മത്സ്യത്തൊഴിലാളിയുമായ കെ.കെ ബഷീറിനെ എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സാഹിത്യരംഗത്തും മത്സ്യത്തൊഴിലാളി സമൂഹത്തിനിടയിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയതിനുള്ള അംഗീകാരമായാണ് ആദരവ് നൽകിയത്.
എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ.എച്ച് ഷാജഹാൻ ബഷീറിന് ഉപഹാരം നൽകി. ചടങ്ങിൽ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷഫീദ് ബ്ലാങ്ങാട്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് മുനീർ അമ്പലത്തിൽ, പഞ്ചായത്ത് ട്രഷറർ വി.എ ജാഫർ എന്നിവർ പങ്കെടുത്തു. സാമൂഹിക പ്രതിബദ്ധതയോടെയും തൊഴിലാളി സമൂഹത്തിന്റെ ജീവിതാനുഭവങ്ങൾ എഴുത്തിലൂടെ അവതരിപ്പിച്ചും ശ്രദ്ധേയനായ കെ.കെ. ബഷീറിന്റെ പ്രവർത്തനങ്ങൾക്ക് ചടങ്ങിൽ അഭിനന്ദനം രേഖപ്പെടുത്തി. സമൂഹത്തിന് മാതൃകയാകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് എസ്‌ഡിപിഐ നേതാക്കൾ അറിയിച്ചു.

