Thursday, July 2, 2026

എംബാപ്പെ പടനയിച്ചു; സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രാൻസ്

മത്സരം ആരംഭിച്ചതുമുതൽ തീതുപ്പിക്കൊണ്ടിരുന്ന ഒരു ടാങ്കർ പോലെയായിരുന്നു ഫ്രഞ്ച് പട. ഒന്നിന് പിറേക ഒന്നായി മുന്നേറ്റങ്ങൾ. ചിലത് വിങ്ങുകളിലൂടെ, മറ്റുചിലത് കൗണ്ടർ അറ്റാക്കുകളിലൂടെ….ആ മുന്നേറ്റങ്ങൾക്ക് എങ്ങനെ തടയിടാനാകുമെന്ന് സംശയിച്ച് സ്വീഡൻ ഡിഫൻഡർമാർ അങ്കലാപ്പിലായി. മൂന്നുഗോൾ മാത്രമേ വഴങ്ങിയുള്ളൂ എന്ന് സ്വീഡന് ആശ്വസിക്കാം. എംബാപ്പെയും സംഘവും പ്രീ-ക്വാർട്ടറിലേക്ക്.

മത്സരം ആരംഭിച്ച് ആദ്യമിനിറ്റുകളിൽ താളം കണ്ടെത്താൻ ഫ്രഞ്ച് പട ബുദ്ധിമുട്ടി. അത് മുതലെടുത്ത് സ്വീഡൻ മുന്നേറ്റങ്ങളും നടത്തി. ആദ്യ 15 മിനിറ്റ് മാത്രമേ അതുണ്ടായുള്ളൂ. പിന്നീടങ്ങോട്ട് കണ്ടത് മറ്റൊരു ഫ്രാൻസിനെ ആയിരുന്നു. ലോകകപ്പിലെ ഏറ്റവും മികച്ച മുന്നേറ്റനിര തങ്ങളുടേതാണെന്ന് വിളിച്ചോതുന്ന പ്രകടനമായിരുന്നു ഫ്രാൻസിന്റേത്. എംബാപ്പെയും ഡെംബെലെയും ഒല്ലിസെയും സ്വീഡൻ ബോക്‌സിലേക്ക് കയറിയിറങ്ങി. 20-ാം മിനിറ്റിൽ എംബാപ്പെ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതോടെ ഗോൾ നിഷേധിച്ചു. പിന്നാലെ ഗോളെന്നുറച്ച ഷോട്ടുകളുടെ നിര തന്നെ സ്വീഡൻ ഗോൾമുഖം വിറപ്പിച്ചു. ഫ്രഞ്ച് മുന്നേറ്റത്തെ തടയാൻ സ്വീഡൻ നന്നായി ബുദ്ധിമുട്ടി.

31-ാം മിനിറ്റിൽ ബോക്സിൽ നിന്ന് എംബാപ്പെയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. ഗോളെന്ന് ഉറപ്പിച്ച ഷോട്ട് അവിശ്വസനീയമാംവിധമാണ് അകന്നുപോയത്. അവിടെ തീർന്നില്ല, 35-ാം മിനിറ്റിൽ ഒലീസെയുടെ ബൈസിക്കിൾ കിക്ക് പോസ്റ്റിൽ ഇടിച്ചു മടങ്ങി. റീബൗണ്ട് വന്ന പന്ത് ഡെംബലെ ഷോട്ടുതിർത്തെങ്കിലും പോസ്റ്റിന് പുറത്തേക്ക് പോയി. ഒലീസെയും എംബാപ്പെയും ആദ്യപകുതിയുടെ അവസാനം നിറഞ്ഞുകളിച്ചു. സ്വീഡൻ ഗോളിയുടെ തകർപ്പൻ സേവുകളാണ് ഗോൾ നിഷേധിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments