Wednesday, June 24, 2026

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഗുരുവായൂർ നിയോജക മണ്ഡലം ഏകദിന ശില്പശാല സംഘടിപ്പിച്ചു

ഗുരുവായൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം ഏകദിന ശില്പശാല സംഘടിപ്പിച്ചു. മുതുവട്ടൂർ ശിക്ഷക് സദനിൽ നടന്ന ശില്പശാല സംസ്ഥാന ട്രഷറർ കെ.വി മുരളി ഉത്ഘാടനം ചെയ്തു. ഓണത്തിന് മുമ്പ് കേരള സർക്കാർ പെൻഷൻകാർക്ക് പ്രതീക്ഷ യേകുന്ന തീരുമാനങ്ങൾ എടുക്കുമെന്ന് കെ.വി മുരളി പ്രസ്താവിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് കെ.പി പോളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എം കുഞ്ഞു മൊയ്തീൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ല പ്രസിഡന്റ് എം.സി പോളച്ചൻ, ജില്ല സെക്രട്ടറി വി.സി  ജോൺസൺ, ജില്ല ട്രഷറർ കെ. ഗിരീന്ദ്ര ബാബു, ജില്ല വൈസ് പ്രസിഡണ്ട് എ.എസ് നദീറ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. നിയോജകമണ്ഡലം സെക്രട്ടറി പി. മുകുന്ദൻ, ട്രഷറർ എം. കോയക്കുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികളായ എം.എഫ് ജോയ്, വി.കെ ജയരാജൻ, തോംസൺ വാഴപ്പള്ളി, പി.ഐ ലാസർ, പ്രൊഫ. പി വിജയകുമാരി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments