Wednesday, June 17, 2026

മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ് യുപി സ്കൂളിൽ ‘ഫിഫ ലോകകപ്പ് 2026 ആരവം’

ഗുരുവായൂർ: മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ് യുപി സ്കൂളിൽ ‘ഫിഫ ലോകകപ്പ് 2026 ആരവം’ സംഘടിപ്പിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ ബോൾ കിക്ക് ഓഫ് ചെയ്ത് വാർഡ് കൗൺസിലർ കെ.സി സുനിൽ ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ രചന മത്സരം, ലോകകപ്പ് പ്രവചന മത്സരം, പെനാൽറ്റി ഷൂട്ടൗട്ട് എന്നിവ നടന്നു. ക്ലാസ് തലത്തിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. കുട്ടികൾ തങ്ങളുടെ ഇഷ്ട ടീമുകളുടെ ജേഴ്സികൾ അണിഞ്ഞ് പതാകകളുമായി അണിനിരന്നു. പ്രത്യേകം തയ്യാറാക്കിയ ഗോൾ പോസ്റ്റിൽ കുട്ടികൾ ആവേശത്തോടെ പെനാൽറ്റി കിക്ക് ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിമി മരിയ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് എ.എൽ ജോർജ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിമി മരിയ,  സ്കൂൾ കായിക അധ്യാപിക ഡിന ഡാനിയേൽ, അധ്യാപകരായ സിസ്റ്റർ അലീന ലിസ്ബത്ത്, ഫ്‌ളൈമി, ഫിലോമിന,  സഞ്ചു മാസ്റ്റർ, എന്നിവർ നേതൃത്വം നൽകി.’ ധീരമായി കളിക്കുക, ഒരുമിച്ച് ജയിക്കുക’ എന്ന സന്ദേശം ഉയർത്തുന്ന ക്യാമ്പയിൻ ജൂലൈ 20 വരെ നീണ്ടുനിൽക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments