Monday, September 21, 2026

ചാവക്കാട് പുന്നയിൽ റോഡിലെ വെള്ളക്കെട്ടിൽ നിന്നും വിദ്യാർത്ഥിക്ക് പാമ്പു കടിയേറ്റു

ചാവക്കാട്: പുന്നയിൽ റോഡിലെ വെള്ളക്കെട്ടിൽ നിന്നും വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു. പുന്നയിൽ താമസക്കാരായ ചാവക്കാട് എം.ആർ.ആർ.എം. സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ   റിഹാനാണ് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെ 10 മണിയോടെ പുന്ന ചിങ്ങനാത്ത് റോഡിൽ കായംകുളത്തിനടുത്ത് റോഡിലെ വെള്ളക്കെട്ടിൽ കൂടി കൂട്ടുകാരോടൊപ്പം ട്യൂഷൻ ക്ലാസ്സിലേക്ക് നടന്നു പോകുമ്പോഴാണ് സംഭവം. കാലിൽ എന്തോ തടഞ്ഞതു നോക്കിയപ്പോൾ പാമ്പ് കാലിൽ ചുറ്റിയിരിക്കുന്നതാണ് കണ്ടത്. ഉടനെ കാൽ കുടഞ്ഞപ്പോൾ പാമ്പ് തെറിച്ചു പോയിരുന്നു. നോക്കിയപ്പോൾ മുറിപ്പാടു കണ്ടു.
ഉടൻ ചാവക്കാട് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി 24 മണിക്കൂർ നിരീക്ഷണത്തിലാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments