പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയസൂത്രണം 2026-27 പദ്ധതിയിൽ ഉൾപ്പെടുത്തി ചെണ്ടുമല്ലി തൈകളുടെ പഞ്ചായത്ത് തല വിതരണോദ്‌ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി. സൈനബ ഷുക്കൂർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ നയീമ നൗഷാദ് അലി സ്വാഗതം. വികസന കാര്യ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയർമാന്‍ കെ പി ധർമ്മന്‍ സംസാരിച്ചു. മെമ്പർമാരായ ഷിമോദ് കാട്ടിശ്ശേരി, സീന സുരേഷ്, ഷിനോദ് , കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ്‍ ബിന്ദു എന്നവർ സന്നഹിതരായി
സ്വന്തമായോ പാട്ടത്തിനോ ചുരുങ്ങിയത് 100 ചെണ്ടുമല്ലി തൈകളെങ്കിലും കൃഷി ചെയ്യുവാൻ താല്പര്യമുള്ള കർഷകർക്ക് പദ്ധതിക്കായി അപേക്ഷ നൽകാം. പുന്നയൂർകുളം കൃഷിഭവൻ അപേക്ഷയോടൊപ്പം 2026-27 വർഷത്തിലെ നികുതി റസീതിയുടെ പകർപ്പും ആധാർ കാർഡിന്റെ പകർപ്പും ഗുണബോക്തൃ വിഹിതവും (ഒരു തൈക്ക് 1.5 രൂപ) നൽകി തൈ വാങ്ങിക്കാവുന്നതാണ്. പാട്ടത്തിന് കൃഷി ചെയ്യുവാൻ ഉദ്ദേശിക്കുന്നവർ പാട്ട ഉടമ്പടി കൂടെ സമർപ്പിക്കണം.

