ചാവക്കാട്: ലോകകപ്പ് ആരവമുയർത്തി ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ് സ്ക്കൂളിൽ വിദ്യാർത്ഥികളുടെ റാലി. സ്കൂൾ മാനേജർ ജമാൽ പെരുമ്പാടി ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് നിഷാദ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി സെക്രട്ടറി വഹാബ്, ഹയർ സെക്കന്ററി പ്രിൻസിപ്പൽ ടിഷ സുരേഷ്, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി.എൻ സതിഷ് കുമാർ, ഹെഡ് മാസ്റ്റർ ജെയിൻ സി ജോൺ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളിൽനിന്ന് ആരംഭിച്ച റാലി മുത്തന്മാവ് സെന്ററിൽ സമാപിച്ചു.

