കൊരട്ടി: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ യാൾ അറസ്റ്റിൽ. മുരിങ്ങൂർ കൊനൂർ സ്വദേശി പള്ളിപറമ്പിൽ വീട്ടിൽ അശ്വിനേയാ(22) ണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ കഴിഞ്ഞ ദിവസം കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മുരിങ്ങൂർ പ്രവേശിച്ചതിനെ തുടർന്നാണ് അശ്വിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു വധശ്രമ കേസുകളിലും രണ്ട് അടിപിടിക്കേസിലും മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് കേസിലും കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച കേസിലുമടക്കം എട്ടു കേസുകളിൽ പ്രതിയാണ്. കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഹബീബുള്ള എ ,എസ് ഐ സതീഷ് ,എ എസ്‌ഐ ലീന എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

