സ്കൂൾ കുട്ടികളെയും മറ്റും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. എസ്.എൻ പുരം പള്ളിനട സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ മുഹമ്മദാലി(52)യാണ് അറസ്റ്റിലായത്. എറിയാട് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കുട്ടികൾക്കും യുവാക്കൾക്കുമായി ലഹരി വസ്തുക്കൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ അറസ്റ്റ് ചെയ്ത് ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ ‘സെക്ഷൻ 77’ കൂടി കൂട്ടിച്ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്.ഐ വിവേക് വി, സി.പി.ഒ മാരായ അമൽദേവ്, ഷമീർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ
RELATED ARTICLES

