Sunday, June 14, 2026

ഓയാസിസ് ഖത്തർ മുൻ പ്രസിഡൻ്റ് ഒരുമനയൂർ മുനക്കക്കടവ് വൈശ്യം വീട്ടിൽ ചേർക്കൽ വി.സി അബൂബക്കർ (93) നിര്യാതനായി

ചാവക്കാട്: ഖത്തർ മുൻ പ്രവാസിയും ഓയാസിസ് ഖത്തർ മുൻ പ്രസിഡൻ്റുമായിരുന്ന ഒരുമനയൂർ മുനക്കക്കടവ് വൈശ്യം വീട്ടിൽ ചേർക്കൽ വി.സി അബൂബക്കർ (93) നാട്ടിൽ നിര്യാതനായി. 30 വർഷത്തോളം ഖത്തറിൽ പ്രവാസജീവിതം നയിച്ച അദ്ദേഹം ദോഹയിലെ ഇറാനി സൂഖിൽ സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തി വരികയായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച ശേഷം നാട്ടിൽ സ്ഥിരതാമസമാക്കി സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഖത്തർ ഓയാസിസിന്റെ വിവിധ പ്രവർത്തനങ്ങളിലും അദ്ദേഹം ശ്രദ്ധേയ പങ്കുവഹിച്ചു. കബറടക്കം ഇന്ന് (തിങ്കൾ) വൈകിട്ട് നാലിന് ഒരുമനയൂർ തെക്കേത്തലക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. ഭാര്യ: ബീവി. മക്കൾ: സലാം, ഇക്ബാൽ (ഇരുവരും ഖത്തർ), പരേതയായ നെസി, ഷെമി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments