Friday, June 5, 2026

ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ ബിജെപി പരിപാടി; സുരേഷ് ഗോപി എം.പി മാപ്പ് പറയണമെന്ന ഡി.വൈ.എഫ്.ഐ

ചാവക്കാട്: ഗുരുവായൂർ ശ്രീകൃഷ്‌ണ സ്‌കൂളിൽ സുരേഷ് ഗോപി എം.പി യെ പങ്കെടുപ്പിച്ച് ബിജെപി നടത്തിയ രാഷ്ട്രീയ പരിപാടി നിയമവിരുദ്ധമാണെന്നും എം.പി എന്ന നിലയിൽ തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത സുരേഷ് ഗോപി പൊതു സമൂഹത്തോടും വിദ്യാർത്ഥികളോടും മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എറിൻ ആൻ്റണി, പ്രസിഡന്റ് ഹസ്സൻ മുബാറക് എന്നിവർ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു. നരേന്ദ്രമോഡി മോദി അധികാരത്തിലിരുന്ന 12 വർഷങ്ങൾ എന്ന ആഘോഷ പരിപാടിയുടെ ഭാഗമായി ബിജെപി തൃശ്ശൂർ കpeനോർത്ത് ജില്ലാ കമ്മിറ്റി സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടി നിയമവിരുദ്ധമാണ്. പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ പരിപാടി സംഘടിപ്പിച്ച ബിജെപി നിയമ വ്യവസ്ഥയെയും കീഴ് വഴക്കങ്ങളെയും, പൊതു മര്യാദകളെയും ലംഘിക്കുകയാണ്. സുരേഷ് എം.പി പങ്കെടുക്കുന്ന പരിപാടിയാണെന്നു പറഞ്ഞ് ആർഎസ്എസ് 

നേതാവ് ബി. ഗോപാലകൃഷ്‌ണൻ ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിൽ സന്നിഹിതരാവുകയും കുട്ടികളോട് സംസാരിക്കുകയും ചെയ്തത് അങ്ങേയറ്റം ഗൗരവകരമായ സാഹചര്യമാണ്. വർഗീയവിഷം തുപ്പുന്ന വർഗീയ കോമരങ്ങളെ വിദ്യാലയങ്ങളുടെ ഏഴയലത്ത് പോലും അടുപ്പിക്കാൻ പാടില്ലാത്തതാണ്. വെറുപ്പിൻ്റെയും വിദഷഷത്തിൻ്റെയും വിഷം വമിപ്പിക്കുന്ന രാഷ്ട്രീയം കുട്ടികളിലേക്ക് കുത്തി വയ്ക്കാനുള്ള ആർഎസ്എസ് പരിശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാൻ എല്ലാ മതനിരപേക്ഷ പേക്ഷ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments