Friday, November 6, 2026

പ്രതിഷേധത്തിന് ഫലം കണ്ടു; ഓഡിറ്റോറിയം വാടക വർദ്ധനവ് ഗുരുവായൂർ ദേവസ്വം പിൻവലിച്ചു

വ്യാപകമായ പ്രതിഷേധത്തിനൊടുവിൽ ഓഡിറ്റോറിയം വാടക വർദ്ധനവ് ഗുരുവായൂർ ദേവസ്വം പിൻവലിച്ചു. ഇന്ന് ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനും പഴയ നിരക്കായ 5900 രൂപയായി നിരക്ക് കുറച്ചു. പുതിയ നിരക്കായ 11,800 രൂപ അടച്ച് ഓഡിറ്റോറിയം ബുക്ക് ചെയ്തവരുടെ അധിക തുക തിരിച്ചു നൽകും. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ദേവസ്വം ഭരണസമിതി തീരുമാനം മരവിപ്പിച്ചത്. ഓഡിറ്റോറിയം നിരക്ക് ഇരട്ടിയാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സാധാരണക്കാർക്ക് താങ്ങാനാവാത്ത നിരക്കാണ് പുതിയതായി ഏർപ്പെടുത്തിയതെന്നായിരുന്നു ആക്ഷേപം. ഇതിനെ തുടർന്നാണ് ദേവസ്വം ഭരണസമിതി തീരുമാനം പിൻവലിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments