Saturday, May 23, 2026

കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മറ്റി രാജീവ് ഗാന്ധി 36-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട്: മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ 36-ാം രക്തസാക്ഷിത്വ ദിനം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ  ആചരിച്ചു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.വി ഷാനവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു.  നേതാക്കളായ ആർ. രവികുമാർ, നൗഷാദ് തെക്കുംപുറം, പി.വി ബദറുദ്ദീൻ, കെ.പി ഉദയൻ, കെ.വി സത്താർ, എം.എസ് ശിവദാസ്, കെ. നവാസ്, ബാലൻ വാറണാട്ട്, എം.ബി സുധീർ, സ്റ്റീഫൻ ജോസ്, കെ. എം ഷിഹാബ്, ജമാൽ താമരത്ത്, അനീഷ് പാലയൂർ,  ഹരി എം വാരിയർ,  സക്കീർ കരിക്കയിൽ, അക്ബർ ചേറ്റുവ, പ്രതീഷ് ഒടാട്ട്, അനിത ശിവൻ , ബാലകൃഷ്ണൻ, കെ.എച്ച് ഷാഹുൽ ഹമീദ്, സി.ജെ റെയ്മണ്ട്, ലാജുദ്ദീൻ, അൻവർ, എം.എൽ ജോസഫ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments