Saturday, May 23, 2026

തളിക്കുളത്ത് കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

വാടാനപ്പള്ളി: തളിക്കുളം പുളിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കാർ യാത്രയിൽ വയനാട് വെള്ളമുണ്ട സ്വദേശി കവര വീട്ടിൽ മുജീബ് റഹ്മാൻ (20) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന മുജീബിന്റെ സഹോദരൻ നജീബ് റഹ്മാനും( 26) കാറിലുണ്ടായിരുന്ന മാതാവിനും സഹോദരിക്കും പരിക്കുണ്ട്. കൊല്ലത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്തു തിരിച്ച് വയനാട്ടിലേക്ക് പോകുന്നതിനിടയിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ മുജീബ് റഹ്മാനെ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചയോടെ മരണപ്പെടുകയായിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments