ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ പൈതൃകം കലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ കഥകളി പഠന ക്ലാസ് ആരംഭിച്ചു. പൈതൃകം മന്ദിരത്തിൽ നടന്ന ചടങ്ങ് കലാമണ്ഡലം മോഹൻ ആശാൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. കലാമണ്ഡലം മോഹനൻ ആശാൻ്റെ നേതൃത്വത്തിലാണ് ക്ലാസ്. പൈതൃകം കലാക്ഷേത്ര ചെയർമാൻ മണലൂർ ഗോപിനാഥ്, കൺവീനർ മുരളി അകമ്പടി, ട്രഷറർ മോഹന കൃഷ്ണൻ, 71-ാംവയസ്സിൽ കഥകളി അഭ്യസിച്ച് അരങ്ങേറ്റം നടത്തിയ വിജയലക്ഷ്മി ടീച്ചർ, കൃഷ്ണനാട്ടം ആശാൻ ഉണ്ണികൃഷ്ണൻ, എ.കെ ദിവാകരൻ, നിർമ്മല നായ്ക്കത്ത്, സുഗന്ധി വാസു, ജാക്ക് സിറിയക്ക്, രവി വട്ടരങ്ങത്ത്, കെ.കെ ചന്ദ്രൻ, ഡോ. നളിനി മാധവൻ, രാജൻ പിള്ള, കോമളം പിള്ള, ഡോ. ശ്യാമള, ടി.എ രേഷ്മ, സീമ നെന്മിനി, പ്രിയ കൂനംമുച്ചി തുടങ്ങിയവർ സംസാരിച്ചു.

