Tuesday, June 16, 2026

44 വര്‍ഷത്തെ സേവനം; അംഗന്‍വാടി അധ്യാപിക ആഗ്നസ് ലാസറിന് യാത്രയയപ്പ് നല്‍കി

ഗുരുവായൂർ: 44 വര്‍ഷം അംഗന്‍വാടി അധ്യാപികയായി സേവനം ചെയ്ത ഗുരുവായൂര്‍ നഗരസഭ പതിനേഴാം വാർഡ്  ഇരിങ്ങപ്പുറം 105 -ാം നമ്പര്‍ അംഗന്‍വാടിയിലെ അധ്യാപിക ആഗ്നസ് ലാസറിന് യാത്രയയപ്പ് നല്‍കി. ഗുരുവായൂര്‍ നഗരസഭാധ്യക്ഷ സുനിത അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപികയ്ക്ക്  നഗരസഭാധ്യക്ഷ ഉപഹാരവും നല്‍കി. നഗരസഭ വൈസ് ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ കെ.കെ. ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ വി. അനൂപ്, രതി ജനാര്‍ദ്ദനന്‍, സംഘാടക സമിതി ചെയര്‍മാന്‍ ടി.ബി ദയനന്ദന്‍, മുന്‍ കൗണ്‍സിലര്‍മാരായ സുബിത സുധീര്‍, അഭിലാഷ് വി ചന്ദ്രന്‍, ജി.എല്‍.പി.എസ് പ്രധാനാധ്യാപിക എ. ഗീത, എ.എല്‍.പി.എസ് പ്രധാനാധ്യാപിക മിനി ജോസ്, ലിജിത് തരകന്‍, സുജാത ഹരിദാസന്‍, സുരേഷ് പള്ളിക്കര എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments