Tuesday, April 21, 2026

മുണ്ടത്തിക്കോട് സ്ഫോടനം; ചാവക്കാട് മേഖലയിലും പ്രകമ്പനം

തൃശൂർ: തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനത്തിൻ്റെ പ്രകമ്പനം 44 കിലോമീറ്റർ ദൂരത്തിൽ ചാവക്കാട് മേഖലയിലും അനുഭവപ്പെട്ടു. തിരുവത്ര, എടക്കഴിയൂർ, അകലാട്, പുന്നയൂർക്കുളം, വടക്കേക്കാട്, ഗുരുവായൂർ മേഖലകളിലെല്ലാം രണ്ടു തവണ പ്രകമ്പനം ഉണ്ടായി. ഭൂമികുലുങ്ങുന്ന വിധത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതോടെ പലരും പരിഭ്രാന്തരായി പുറത്തിറങ്ങി. പിന്നീടാണ് മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിന്റെ പ്രകമ്പനമാണെന്ന് പലരും തിരിച്ചറിഞ്ഞത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments