Wednesday, May 6, 2026

എടക്കഴിയൂരിൽ രാമച്ചകൃഷി കത്തി നശിച്ചു

ചാവക്കാട്: എടക്കഴിയൂരിൽ പുല്ലിന് തീപ്പിടിച്ച് രാമച്ചകൃഷി പൂർണമായും കത്തി നശിച്ചു. അണ്ടത്തോട് സ്വദേശി ജനാർദ്ദനന്റെ രാമച്ച കൃഷിയാണ് കത്തി നശിച്ചത്. എടക്കഴിയൂർ ഹൈസ്‌കൂളിന് പടിഞ്ഞാറ് ഭാഗം കാദരിയ്യയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. 3 ഹെക്ടർ വിസ്തൃതിയുള്ള മേഖലയിലാണ് തീപിടുത്തമുണ്ടായത്. ശക്തമായ കാറ്റിൽ തീ ആളി പടരുകയായിരുന്നു. വിവരമറിഞ്ഞ് ഗുരുവായൂരിൽ നിന്ന് അഗ്ന‌ിശമന സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments