Wednesday, May 6, 2026

കേരള പ്രവാസി സംഘം മണത്തല മേഖല കമ്മറ്റി എ.സി ആനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: കേരള പ്രവാസി സംഘം മണത്തല മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ എ.സി ആനന്ദൻ അനുസ്മരണവും ഭക്ഷ്യകിറ്റ് വിതരണവും സംഘടിപ്പിച്ചു. മണത്തല ബീച്ച് യുവധാര ഓഫീസിൽ നടന്ന അനുസ്മരണം സി.പി.എം ജില്ല സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം മേഖല പ്രസിഡൻ്റ് സന്തോഷ് അദ്യക്ഷത വഹിച്ചു. എ.സി ആനന്ദന്റെ പത്നി താര ആനന്ദൻ, സി.പി.എം ഏരിയ കമ്മറ്റി അംഗങ്ങൾ, ലോക്കൽ കമ്മറ്റി അംഗങ്ങൾ, പ്രവാസി സംഘം  തൃശൂർ ജില്ല വൈസ് പ്രസിഡന്റ് ശാലിനി രാമകൃഷ്‌ണൻ, ഏരിയ പ്രസിഡന്റ് അബ്ദുൾ റസാഖ്, മണത്തല മേഖല ഭാരവാഹികൾ തുടങ്ങിയവർ  സംസാരിച്ചു. പ്രവാസി സംഘം മണത്തല മേഖല സെക്രട്ടറി സുഭാഷ്  മടേക്കടവ് സ്വാഗതവും വാർഡ് കൗൺസിലർ അഡ്വ. ഹിബ മിഷിഹാദ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments