Friday, December 12, 2025

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരമെണ്ണൽ പൂർത്തിയായി; ലഭിച്ചത് 5.27 കോടി രൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2025 നവംബർ മാസത്തെ ഭണ്ഡാരമെണ്ണൽ ഇന്ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 5,27,33,992 രൂപ. കൂടാതെ 1 കിലോ 977ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും 12 കിലോഗ്രാം 154 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 11 നോട്ടുകളും  നിരോധിച്ച ആയിരം രൂപയുടെ എട്ടു നോട്ടുകളും അഞ്ഞൂറിൻ്റെ 40 നോട്ടുകളും ലഭിച്ചു. എസ്.ബി.ഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇതിനു പുറമെ കിഴക്കേനടയിലെ എസ്.ബി.ഐ ഇ-ഭണ്ഡാരം വഴി
2,34,514 രൂപയും കിഴക്കേ നടയിലെ പഞ്ചാബ് നാഷണൽ ബാങ്ക് ഇ-ഭണ്ഡാരം വഴി 28,768 രൂപയും പടിഞ്ഞാറെ നടയിലെ യു.ബി.ഐ ഇ-ഭണ്ഡാരം വഴി
49,859 രൂപയും ഇന്ത്യൻ ബാങ്ക് ഇ-ഭണ്ഡാരം വഴി 23,161 രൂപയും ഐ.സി.ഐ.സി.ഐ ഇ-ഭണ്ഡാരം വഴി 25,749 രൂപയും ധനലക്ഷ്മി ബാങ്ക് ഇ-ഭണ്ഡാരം വഴി 1,23,817രൂപയും ലഭിച്ചു.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

2nd Day

4th Day

3rd Day

RELATED ARTICLES
- Advertisment -

Most Popular

Recent Comments