Wednesday, December 10, 2025

എം.ഡി.എം.എയും കഞ്ചാവുമായി യുവതി പിടിയില്‍

കൊച്ചി: പള്ളിപ്പുറം ചെറായില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശ്ശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി ജോയിയാണ് അറസ്റ്റിലായത്. മുനമ്പം പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. യുവതിയിൽ നിന്ന് 10.07 ഗ്രാം എം.ഡി.എം.എയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവതി താമസിച്ചിരുന്ന വാടക വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments