Friday, May 23, 2025

ഗുരുവായൂരിൽ ബാലസഭ കുട്ടികൾക്കായി ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ സി.ഡി.എസ്-1, എ.ഡി.എസ് -7 ബ്രഹ്മകുളത്തിൻ്റെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്കായി ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി.ബി ജോയ് അധ്യക്ഷത വഹിച്ചു. എ.ഡി.എസ്  ചെയർപേഴ്സൺ ഷക്കീല ഇസ്മായിൽ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത്കുമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർമാരായ രഹിത പ്രസാദ് എന്നിവർ  സംസാരിച്ചു. എട്ടു ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുത്തു. ടീം ഡിഫൻഡേഴ്‌സ് വിജയികളായി. ടീം ഇംപാക്ട് ഫസ്റ്റ് റണ്ണർ അപ്പായി. ടീം ഡിഫൻഡേഴ്സിലെ നിസൂ ബെസ്റ്റ് പ്ലേയറായും ടീം ഡിഫൻഡേഴ്സിലെ അസ്മിൽ ബെസ്റ്റ് ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ടീം ഇംപാക്ടിലെ രോഹനാണ് ടോപ് സ്കോറർ. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനവും ചെയർമാൻ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ, എ.ഡി.എസ്  കാർത്തിക ശിവപ്രസാദ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments