Tuesday, May 26, 2026

സി.ഐ.ടി.യു സംസ്ഥാന സമ്മേളനം; ചാവക്കാട് ഡിവിഷൻ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട്: മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാവക്കാട് ഡിവിഷൻ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.യു സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ് മനോജ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാക്കളായ ടി.എം ഹനീഫ, കെ.എസ് അനിൽകുമാർ, റീന കരുണൻ, ഉമ്മർ മനാഫ് എന്നിവർ സംസാരിച്ചു. മെയ് 29,30, 31 തീയതികളിൽ ചാവക്കാടാണ് സംസ്ഥാന സമ്മേളനം നടക്കുക. 29ന് പതാകജാഥയും കൊടിമര ജാഥയും 30,31 പ്രതിനിധി സമ്മേളനവും, 31ന് വൈകിട്ട് ബഹുജന പ്രകടനവും പൊതുസമ്മേളനവും നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments