Friday, May 23, 2025

ഒരുമനയൂർ പഞ്ചായത്തിൽ ദേശീയ കുളമ്പ് രോഗ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്തിൽ ദേശീയ കുളമ്പ് രോഗ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി. മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻ്റ്  വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.വി കബീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി രവീന്ദ്രൻ, ഇ.ടി ഫിലോമിന ടീച്ചർ, മെമ്പർ കെ.ജെ ചാക്കോ, എന്നിവർ പങ്കെടുത്തു. ഒരുമനയൂർ വെറ്ററിനറി ഡോക്ടർ സിദ്ധാർത്ഥ് ശങ്കർ സ്വാഗതം പറഞ്ഞു. അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസർ എ. എച്ച് ബിന്ദു നന്ദി പറഞ്ഞു. 

       കന്നുകാലികളിലെ കുളമ്പ് രോഗത്തെ 2030 ഓടെ പൂർണ്ണമായും നിർമാർജ്ജനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 4 മാസത്തിന് മുകളിൽ ഉള്ള പശു, എരുമ എന്നിവയെയാണ് കുത്തിവെപ്പിന് വിധേയമാക്കുന്നത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments