Thursday, May 15, 2025

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ചാവക്കാട് റൈഞ്ചിന് പുതിയ ഭാരവാഹികൾ

ചാവക്കാട്: ചാവക്കാട് റൈഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. താമരയൂർ അൽ മദ്റസത്തുന്നൂറിൽ നടന്ന യോഗം മുഫത്തിഷ് മജീദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡന്റ് സയ്യിദ് ഹുസൈൻ സഖാഫി അദ്ധ്യക്ഷത  വഹിച്ചു. റൈഞ്ച് സെക്രട്ടറി കരീം അസ്ലമി സ്വാഗതം പറഞ്ഞു. അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് -സയ്യിദ് ഹുസൈൻ സഖാഫി, ജനറൽ സെക്രട്ടറി – പി.എ കരീം അസ്ലമി, ട്രഷറർ – സി.എച്ച് ബഷീർ മുസ്ലിയാർ, വൈസ് പ്രസിഡന്റുമാർ -ആർ.വി.എം ബഷീർ മൗലവി, അബൂബക്കർ മുസ്ലിയാർ, ലബീബ് സഖാഫി, സെക്രട്ടറിമാർ- പി.ഹംസ മുസ്ലിയാർ, അഫ്സാൻ ഹാഷിമി അകലാട്, അഷ്റഫ് അഹ്സനി പറക്കുളം എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ കുഞ്ഞു മുഹമ്മദ് സഖാഫി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആർ.വി.എം ബഷീർ മൗലവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഹാസ് നിസാമി നന്ദി പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments