ചാവക്കാട്: സമഗ്ര ശിക്ഷാ കേരളം സ്റ്റാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി പുത്തൻകടപ്പുറം യു.പി സ്കൂളിൽ ഒരുക്കിയ വർണ്ണ കൂടാരം കുരുന്നുകൾക്ക് സമർപ്പിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഡോ. എൻ.ജെ ബിനോയ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, വാർഡ് കൗൺസിലർ പി.കെ രാധാകൃഷ്ണൻ, ചാവക്കാട് എ.ഇ.ഒ പി.എം ജയശ്രീ, ചാവക്കാട് ബി.ആർ.സി എം.ടി സംഗീത, ബി.ആർ.സി ട്രെയിനർ ടി എസ് അജിത, പി.ടി.എ പ്രസിഡണ്ട് സി.എ അബിന തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ പ്രധാനാധ്യാപിക പി.കെ റംല ബീവി സ്വാഗതവും അധ്യാപിക എസ്.കെ പ്രിയ നന്ദിയും പറഞ്ഞു.