പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോബ് ഫെയറിൽ പങ്കെടുക്കുന്നവർക്കായി അഭിമുഖ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഇ.കെ നിഷാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ടീച്ചർ, സെക്രട്ടറി ശ്രീലത, ക്ലർക്ക് ജിസ്ന, സി.ഡി.എസ് ഗിരിജ രാജൻ തുടങ്ങിയവർ സംസാരിച്ചു. റിസോഴ്സസ് പേഴ്സൺ തസ്‌നീ ബഷീർ അഭിമുഖ പരിശീലന ക്ലാസിന് നേതൃത്വം നൽകി. തീമാറ്റിക് എക്സ്പെർട്ട് ആൻസി സ്വാഗതവും കമ്മ്യൂണിറ്റി അംബാസിഡർ സൗമ്യ വിനോദ് നന്ദിയും പറഞ്ഞു. കെ ഡിസ്ക് പ്രതിനിധി കിരൺ പരിപാടികൾക്ക് നേതൃത്വം നൽകി. ഏപ്രിൽ 26ന് തൃശ്ശൂരിൽ നടക്കുന്ന തൊഴിൽ പൂരത്തിൽ പങ്കെടുക്കുന്നവർക്കായാണ് അഭിമുഖ പരിശീലനം സംഘടിപ്പിച്ചത്.