ഗുരുവായൂർ: മാരകായുധങ്ങളുമായി യുവാവിനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ നെൻമിനി കരുവാൻ പടിയിൽ വാടക വീട്ടിൽ താമസിക്കുന്ന കോലോത്തുമ്പറമ്പ് വീട്ടിൽ ഷെഫീക്കാ(33) ണ് പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ച് കത്തികളും കൈമഴുവും ഇടിക്കട്ടയും കണ്ടെടുത്തു. ഗുരുവായൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ പ്രേമാനന്ദകൃഷ്ണനും സംഘവുമാണ് രഹസ്യ വിവരം ലഭിക്കുന്നതു തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കിഷോർ, ബിനുമോൻ, സിവിൽ പോലീസ് ഓഫീസർമാരായ സന്തീഷ് കുമാർ, സിദ്ദിഖ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.