ചേറ്റുവ: ചേറ്റുവ മഹല്ല് ജുമാമസ്ജിദിൽ ജുമാ നിസ്ക്കാരത്തിന് ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. മഹല്ല് ഖത്തീബ് സലീംഫൈസി അടിമാലി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി എന്ന വിപത്തിനെ നാട്ടിൽനിന്ന് അകറ്റി നിർത്തുന്നതിനായി വേണ്ട ഇടപെടലുകളുകൾ നടത്തണമെന്നും ഓരോ കുടുംബങ്ങളിലും നാടിനും നാട്ടുകാർക്കും ദോഷകരമായിക്കൊണ്ടിരിക്കുന്ന മാരകമായ ലഹരി ഉപയോഗത്തിന്റെ ദോഷങ്ങളെ കുറിച്ച് കുടുംബങ്ങളെ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശേഷം പ്രത്യേക കൂട്ടപ്രാർത്ഥനയും നടന്നു. അബ്ദുൽ ലത്തീഫ് ഹാജി, ഇബ്രാഹീം കുന്നത്തുകായിൽ, നൗഷാദ് കൊട്ടിലിങ്ങൽ, ഇ.എസ് കാദർ, ആർ.പി ജുനൈദ്, എൻ.എം അബ്ദുൾജലീൽ, പി.എം അബ്ദുൾ ജലാൻ ലാഹു, എന്നിവർ നേതൃത്വം നൽകി.