ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ കഴിഞ്ഞ ദിവസമുണ്ടായഭണ്ഡാര തീപ്പിടുത്തത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസ്. സംഭവം നിരുത്തരവാദപരവും സുരക്ഷാ വീഴ്ച്ച വിളിച്ചോതുന്നതുമാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ പറഞ്ഞു. സുരക്ഷാവീഴ്ച്ച ഇനിയും ആവർത്തിക്കാതിരിയ്ക്കുവാനും നൂതന സങ്കേതിക സംവിധാനമുള്ള കാലഘട്ടത്തിൽ ഇതിനുള്ള സത്വര നടപടികൾകൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ അലംഭാവവും ഉത്തരവാദിത്വ വീഴ്ച്ചയും തികഞ്ഞ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.