Thursday, May 1, 2025

ചേറ്റുവ ചന്ദനക്കുടം നേർച്ചക്ക് ഇന്ന് തുടക്കം; ആദ്യ കാഴ്ച നാളെ

ചേറ്റുവ: ചേറ്റുവ ചന്ദനക്കുടം നേർച്ച ഇ ന്ന് തുടക്കം. ഇന്ന് മൗലീദ് പാരായണത്തോടെ ചന്ദനക്കുടം ആഘോഷത്തിന് തുടക്കമാകും. നാളെ രാവിലെ എട്ടിന് ചേറ്റുവ ചുള്ളിപ്പടി പടിഞ്ഞാറ് വലിയകത്ത് ഫൈസൽ ബിൻഫസലിന്റെ വസതിയിൽനിന്ന് ആദ്യകാഴ്ച ആരംഭിക്കും. വിവിധ സംഘടനകളുടെ കാഴ്ചകൾ രാത്രി പന്ത്രണ്ടിന് ജാറം പരിസരത്ത് സമാപിക്കും. ചേറ്റുവ ചന്ദനക്കുടം ആഘോഷത്തിന്റെ പ്രധാന ചടങ്ങായ കൊടിയേറ്റക്കാഴ്ച ഞായറാഴ്ച രാവിലെ 8.30-ന് തെരുവത്ത് വീട്ടിൽ ഷംനാസിന്റെ വസതിയിൽനിന്ന് ആരംഭിച്ച് ഉച്ചയ്ക്ക് 12-ന് ജാറത്തിൽ എത്തി കൊടിയേറ്റം നടക്കും. വൈകീട്ട് അഞ്ചിന് ചന്ദനക്കുടം നേർച്ചയാഘോഷത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളും വാദ്യമേളങ്ങളും ചേറ്റുവ ജി.എം.യു.പി സ്‌കൂൾ പരിസരത്ത് അണിനിരക്കും. കാഴ്ചകൾ തിങ്കളാഴ്ച പുലർച്ചെ മൂന്നിന് ജാറം പരിസരത്ത് സമാപിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments