Sunday, July 20, 2025

കാവീട് സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാൾ സമാപിച്ചു

ഗുരുവായൂർ: കാവീട് സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാൾ സമാപിച്ചു. രാവിലെ 9.30ന് നടന്ന റാസക്ക് ഫാദർ.ജസ്റ്റിൻ  തടത്തിൽ മുഖ്യ കാർമികനായി. ഫാ. സിന്റോ തൊറയൻ, ഫാ. ആന്റണി അമുത്തൻ എന്നിവർ സഹകാർമികരായി. ഫാ. സെബാസ്റ്റ്യൻ പാലത്തിങ്കൽ സന്ദേശം നൽകി. പള്ളി വികാരി ഫാ. ഫ്രാൻസിസ് നീലങ്കാവിൽ ഊട്ട് ആശീർവദിച്ചു. 4000 ത്തോളം പേർ ഊട്ടുസദ്യയിൽ പങ്കാളികളായി. ജനറൽ കൺവീനർ ഇ.ജി ബിജു, ട്രസ്റ്റിമാരായ സണ്ണി ജോസ്, സിജി റാഫേൽ, എംസി നിതിൻ, പി.ആർ.ഒ എം.എഫ് ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments