ഖത്തർ: അണ്ടത്തോട് പ്രവാസി അസോസിയേഷൻ ഖത്തർ (എ.പി.എ.ക്യു) ഇഫ്താർ സംഗമം നടത്തി. അൽ വക്ര ലാൽ കില റെസ്റ്റോറന്റിൽ നടന്ന ഇഫ്താർ സംഗമത്തിൽ ദോഹയിലെ വിവിധ പ്രദേശങ്ങളിലുള്ള അണ്ടത്തോട് നിവാസികൾ പങ്കെടുത്തു. ഹനീഫ വടക്കൂട്ട് , അലി ബിൻ ബീരു, നിഷാദ് അണ്ടത്തോട് എന്നിവർ നേതൃത്വം നൽകി.