ചാവക്കാട്: ചാവക്കാട് -പൊന്നാനി ദേശീയ പാത കാപ്പിരിക്കാട് കാൽനട യാത്രക്കാർക്കിടയിലേക്ക് കാർ ഇടിച്ചു കയറി. ഗൃഹനാഥ മരിച്ചു. നാലുപേർക്ക് പരിക്ക്. കാപ്പിരിക്കാട് എറച്ചാട്ട് വീട്ടിൽ ഹസൻ്റെ ഭാര്യ റുഖിയയാണ് മരിച്ചത്. ഇന്ന് രാത്രി 7:30 ഓടെ കാപ്പിരിക്കാട് ദുബൈപടിയിൽ വെച്ചായിരുന്നു അപകടം. റോഡരികിലൂടെ നടന്നു പോകുന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റുഖിയയെ അൽഫസാ ആംബുലൻസ് പ്രവർത്തകരും മറ്റു നാലുപേരെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകരും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റുഖിയയുടെ ജീവൻ രക്ഷിക്കാനായില്ല.