അബുദാബി: ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃക സൃഷ്ടിച്ചത്പോലെ ആളുകൾക്കിടയിലെ സ്പർദ്ധ അകറ്റി രാഷ്ട്രീയത്തിനതീതമായി ജനങ്ങൾക്കിടയിൽ പരസ്പര സ്നേഹവും സാമൂഹിക ഐക്യത്തിന് ശക്തിപകരുകയും ചെയ്യുന്ന പ്രവാസ സംഘടനയാണ് കെ.എം.സി.സിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് അഭിപ്രായപ്പെട്ടു. അബുദാബി കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ‘അതൃപത്തിൽ അല്പനേരം കടപ്പുറം സൊറ പറയാം’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത് പ്രവർത്തക കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യർക്കിടയിലെ വിദ്വേഷവും മാനസിക സമ്മർദ്ദവും മാറ്റി എടുക്കാനും സ്നേഹത്തിന്റെ വ്യാപാരികളായി സമൂഹത്തിൽ മാതൃക സൃഷ്ടിക്കാനും കെ.എം.സി.സിപ്രവർത്തകർക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നഹാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ.എം.സി.സി സെക്രട്ടറി ഷാനവാസ് പുളിക്കൽ മുഖ്യാതിഥിയായിരുന്നു. തൃശൂർ ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.വി ജലാലുദ്ധീൻ, വൈസ് പ്രസിഡന്റ് പി.വി നസീർ, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽ കടവിൽ, ജനറൽ സെക്രട്ടറി കബീർ, മണ്ഡലം ഭാരവാഹികളായ സൈദുമുഹമ്മദ്, സി.കെ ജലാൽ, അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.
വിവിധ മത്സരങ്ങൾക്കുള്ള സമ്മാനദാനം ഫേമസ് ഗ്രൂപ്പ് ചെയർമാൻ ഹംസ, വി.എം മുനീർ, ഷബീർ പുളിക്കൽ ഏഷ്യ ഒപ്റ്റിക്കൽ, ജഹാഗീർ സീവേവെസ് ഗ്രൂപ്പ്, പി.സി സബൂർ, നാസർ പെരിങ്ങാട്ട്, കെ.എസ് അലി, സബിത സൈദു മുഹമ്മദ്, ആഷിത നസീർ, എന്നീവർ നിർവഹിച്ചു.
പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹികളായ സി.കെ അലിയാമുണ്ണി, നവാസ് ആലുങ്ങൽ, മുനീർ ബിൻ ഈസ, റഷീദ് ചാലിൽ, ശിഹാബ് കരീം, നാസർ കൊച്ചീകാരൻ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി. സെക്രട്ടറി ആർ.വി ഹാഷിം സ്വാഗതവും ട്രഷറർ സി.ബി നാസർ നന്ദിയും പറഞ്ഞു.