ഒരുമനയൂർ: കിഡ്നി സംബന്ധമായ രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന ഒരുമനയൂർ കുറുപ്പത്ത് പള്ളിക്ക് പടിഞ്ഞാറുവശം അംബേദ്കർ ഗ്രാമത്തിൽ താമസിക്കുന്ന മാതാവിന്റെയും മകന്റെയും ചികിത്സാധന സഹായ ശേഖരണത്തിനായി കമ്മറ്റി രൂപീകരിച്ചു. ഒരുമനയൂർ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ എൻ.കെ അക്ബർ എം എൽ.എ, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്, നോർത്ത് ഒരുമനയൂർ മഹല്ല് ജുമാഅത്ത് കമ്മിറ്റി സെക്രട്ടറി അബ്ദുറഹ്മാൻ എന്നിവർ രക്ഷാധികാരികളായി സഹായ കമ്മറ്റി രൂപീകരിച്ചു. ചെയർമാൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി കെബീർ, പി. എം. യഹിയ, ഉമർ കോയ ഹാജി എന്നിവർ വൈസ് ചെയർമാൻമാരും പി.കെ ഫസലുദ്ദീൻ കൺവീനറുമാണ്. ജോയിന്റ് കൺവീനർമാരായി ഹംസ കുട്ടി ഹാജി, റസാഖ്, വഹാബ്, ഷംസു, ബഷീർ എന്നിവരെയും ട്രഷററായി ഫൈസൽ ഉസ്മാനെയും തെരഞ്ഞെടുത്തു. മീഡിയ ചാർജ് എ.സി. ബാബു, പി.പി അബൂബക്കർ, റഷീദ് പൂളക്കൽ, ബാബു നസീർ എന്നിവരും കമ്മിറ്റി അംഗങ്ങളാണ്.