ഗുരുവായൂർ: തൈക്കാട് മൾട്ടി പർപ്പസ് കോപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കോൺഗ്രസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻ്റായി എ.പി ബാബു മാസ്റ്റർ, വൈസ് പ്രസിഡന്റായി എ.വി മജീദും ചുമതലയേറ്റു. ആർ. വി ഫൈസൽ, ലത പ്രേമൻ, മോഹൻകുമാർ, അരുൺ, പി.എസ് രാജൻ, ബാലകൃഷ്ണൻ കാവീട്ടിൽ, ജെറി, ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, ജെസ്സി ജോസഫ്, സെക്കീന യൂസഫ് എന്നിവർ ഡയറക്ടർമാരാണ്.