ചാവക്കാട്: നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ചാവക്കാടിന് ഹാട്രിക് തിളക്കം. ലോങ്ങ് ജംമ്പിൽ സ്വർണ്ണ മെഡലും നടത്തത്തിൽ വെള്ളി മെഡലും നേടി 88 വയസ്സുകാരൻ തത്ത മുഹമ്മദ് കുഞ്ഞിയും 4 x 400 മീറ്റർ റിലെയിൽ വെങ്കല മെഡൽ നേടി ചീനിപ്പുള്ളി വീട്ടിൽ 53 വയസ്സുള്ള സിറാജ് മുജി മുജിലുമാണ് ചാവക്കാടിൻ്റെ മിന്നും താരങ്ങളായത്. കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ 400 മീറ്റർ ഹഡിൽസിൽ ഗോൾഡ് മെഡലും 4x 100 റിലേയിൽ വെള്ളിമെഡലും 4×400 റിലേയിൽ ഗോൾഡ് മെഡലും സിറാജ് മുജി മുജിൽ കരസ്ഥമാക്കിയിട്ടുണ്ട്.