ചാവക്കാട്: കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനക്കെതിരെ, സി.പി.എം മണത്തല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സി.പി.എം ഏരിയ കമ്മറ്റിയംഗം ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ.എ മഹേന്ദ്രൻ, കെ.വി ശശി, ഹസ്സൻ മുബറാക്ക് എന്നിവർ സംസാരിച്ചു. കെ.പി രഞ്ജിത്ത് കുമാർ, കെ.എസ് അനിൽ, പ്രേമൻ മടേക്കടവ്, പി.പി നാരയണൻ, മണികണ്ഠൻ മടേക്കടവ്, പി.ഐ ഇല്യാസ്, സുഗുണൻ കളത്തിൽ എന്നിവർ നേതൃത്വം നൽകി.