വാടാനപ്പള്ളി: ശ്രീഭഗവതി ക്ഷേത്രത്തിലെ അശ്വതി-ഭരണി മഹോത്സവം ആഘോഷിച്ചു. രാവിലെ ശീവേലി നടന്നു. വൈകീട്ട് നടന്ന കൂട്ടിഎഴുയെന്നള്ളിപ്പിൽ ഒമ്പത് ആനകൾ അണിനിരന്നു. ഗജസാമ്രാട്ട് ചിറക്കര ശ്രീരാം ഭഗവതിയുടെ തിടമ്പേറ്റി. പടന്ന മഹാസഭ നടുവിൽക്കര ശാഖയുടെ പിതൃക്കോവിൽ പാർത്ഥസാരഥി വലത്തും ഇടശ്ശേരി ബീച്ച് യുവ രശ്മി കമ്മറ്റിയുടെ വേമ്പനാട് അർജുനൻ ഇടത്തും അണിനിരന്നു. മേളശ്രീ പൂനാരി ഉണ്ണികൃഷ്ണന്റേയും പനങ്ങാട്ടിരി മോഹനൻ മാരാരുടേയും വിജയന്റേയും നേതൃത്വത്തിൽ 180-ൽ പരം വാദ്യ കലാകാരൻമാർ അണിനിരന്ന മേജർ സെറ്റ് പഞ്ചവാദ്യവും ചെണ്ടമേളവും ഉണ്ടായി. പുലർച്ചെ താലപൊലിയോടെ കൂട്ടി എഴുന്നെള്ളിപ്പും ഉണ്ടായി. ഉത്സവത്തിന്റെ ഭാഗമായി ആനചമയ പ്രദർശനം, നൃത്തോത്സവം, കാവടി വരവ്, വർണ്ണ മഴ എന്നിവയും ഉണ്ടായി.