ചാവക്കാട്: ചരിത്രവും പ്രകൃതിയും ദേശഭംഗിയും അനുഭവങ്ങളും പെയ്തിറങ്ങുന്ന സഞ്ചാരസാഹിത്യമായ പാലയൂർ സ്വദേശി ബാബു മഞ്ഞളിയുടെ ’43 നാട്ടു സഞ്ചാരങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ.എ പുസ്തക പ്രകാശനം നിർവഹിച്ചു. പാലയൂർ സെൻ്റ് തോമസ് ആർക്കി എപ്പിസ്കോപ്പൽ ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. സ്ഥലം മാറിപ്പോകുന്ന അസിസ്റ്റന്റ് വികാരി റവ. ഫാദർ ഡെറിൻ അരിമ്പൂരിനെ ആദരിച്ചു. ആർട്ടിസ്റ്റ് ഗായത്രി പുസ്തക പരിചയം നടത്തി. റോസി ജേക്കബ്, ജോയ്സി, റാഫി എടുക്കളത്തൂർ, ടി.എം ഹാരിസ്, പി.ഐ ലാസർ, റെജി ജെയിംസ് എന്നിവർ സംസാരിച്ചു. അബ്ബാസ് മാലികുളം സ്വാഗതവും സാബു മഞ്ഞളി നന്ദിയും പറഞ്ഞു.