ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഭാരത് റൈസ് വിതരണം ചെയ്തു. ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ആദ്യ കിറ്റ് കൈമാറി. 10 കിലോഗ്രാം അരി അടങ്ങിയ ഒരു കിറ്റിന് 340 രൂപ നിരക്കിൽ 600 കിറ്റുകളാണ് വിതരണം ചെയ്തത്. മനീഷ് കുളങ്ങര, പ്രദീപ് പണിക്കശ്ശേരി, കെ.സി രാജു, ദീപക് തിരുവെങ്കിടം, പ്രസന്നൻ വലിയ പറമ്പിൽ, വിജിത്ത് പുക്കയിൽ, മനോജ് പൊന്നുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.