Wednesday, February 19, 2025

മമ്മിയൂർ മഹാരുദ്രയജ്ഞം; ദേശീയ സെമിനാറിന് തുടക്കമായി

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന മഹാരുദ്രയജ്ഞത്തിൻ്റെ ഭാഗമായി ദേശീയ സെമിനാറിന് തുടക്കമായി. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ സെമിനാർ ഉദ്ഘാടനം ചെയ്തു. മമ്മിയൂർ   ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്ന് ദേശീയ സെമിനാറുകളിലെയും വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ച  പുസ്തകത്തിന്റെ പ്രകാശന കർമ്മം  നടന്നു. കവി രാധാകൃഷ്ണൻ  കാക്കശ്ശരി ശ്രീകൃഷ്ണ കോളേജ് സംസ്കൃതം വിഭാഗം പ്രൊഫസർ ഇ.കെ സുധക്ക്  പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ഡോ.സരിതമഹേശ്വരൻ പുസ്തകപരിചയം നടത്തി. മമ്മിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എൻ ഷാജി , സെമിനാർ കോ-ഓർഡിനേറ്റർ ഡോ.സി.എം നീലകണ്ഠൻ, ട്രസ്റ്റി ബോർഡ് മെമ്പർമാരായ കെ.കെ ഗോവിന്ദ് ദാസ്, കെ.കെ വിശ്വനാഥൻ, കെ ജ്യോതി ശങ്കർ തുടങ്ങിയവർ സംസാരിച്ചു. 300 രൂപ നിരക്കിൽ പുസ്തകം ദേവസ്വത്തിൽ നിന്നും ലഭിക്കുന്നതാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments