ചാവക്കാട്: എടക്കഴിയൂർ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീക്കുഞ്ഞി ബീവിയുടെയും ആണ്ടുനേർച്ചയുടെ ഭാഗമായി നടക്കുന്ന 167-മത് എടക്കഴിയൂർ ചന്ദനക്കുടം കൊടികുത്ത് നേർച്ചയിൽ ഇന്ന് കൊടികയറ്റ കാഴ്ചകൾ നടക്കും. ഇന്ന് രാവിലെ എട്ടിന് യഹിയ തങ്ങളുടെ വസതിയിൽനിന്നും അതിർത്തി സിദ്ദീഖ് മഹ്‌ളറ പള്ളി പരിസരത്തുനിന്നും തെക്ക്, വടക്കുഭാഗം കമ്മിറ്റികളുടെ കൊടിക്കയറ്റക്കാഴ്ചകൾ ആരംഭിക്കും. തുടർന്ന് കാഴ്ചകൾ 11.30-ന് ജാറത്തിലെത്തി കൊടികയറ്റും. പിന്നീട് വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ കാഴ്ചകൾ ഉണ്ടാകും. വിവിധ കലാപരിപാടികളും അരങ്ങേറും.