കടപ്പുറം: കടപ്പുറം പഞ്ചായത്ത് കേരളോത്സവത്തിലും, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിലും വിജയികളായ കലാ,കായിക പ്രതിഭകളെ വൈ.എം.എ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ പ്രീതാ ബാബു ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.എച്ച് ഷാഹിർ അധ്യക്ഷത വഹിച്ചു. കേരള സന്തോഷ് ട്രോഫി പ്ലെയർ കെ.പി ശരത് മുഖ്യാതിഥിയായി. കടപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ ടി.ആർ ഇബ്രാഹിം, ക്ലബ്ബ് രക്ഷാധികാരികളായ പി.എം.മുജീബ്, വി.എം.മനാഫ്, സൈദ്മുഹമ്മദ് പോക്കാകില്ലത്ത്, ആർ.കെ.ഇസ്മായിൽ, പി.കെ.ഷാഫി, സി.എസ്.റഷീദ്, റിയാസ് പൊന്നാക്കാരൻ, ഷഫീർ, തൗഫീഖ്, മൻസൂർ പൊന്നാക്കാരൻ, ഷിഹാബ്, റസാഖ് ചാലിൽ, സുബൈർ എന്നിവർ സംസാരിച്ചു. വൈ.എം.എ ക്ലബ്ബ് ജനറൽ സെക്രട്ടറി പി.എച്ച്.ഹാഷിർ സ്വാഗതവും ക്ലബ് ട്രഷറർ അൻഫാസ് നന്ദിയും പറഞ്ഞു.