ചാവക്കാട്: എടക്കഴിയൂർ ചന്ദനക്കുടം നേർച്ചയുടെ ഭാഗമായി ചാവക്കാട് പോലീസിൻ്റെ നേതൃത്വത്തിൽ വിവിധ കാഴ്ച കമ്മിറ്റി ഭാരവാഹികളുടെ യോഗം ചേർന്നു. ഇൻസ്പെക്ടർ എസ്.എച്ച്.ഒ വി.വി വിമലിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നേർച്ച കമ്മറ്റി പ്രസിഡണ്ട് ഇല്യാസ് കല്ലൂരയിൽ, സെക്രട്ടറി ശാക്കിർ അയ്യത്തയിൽ, 15 ഓളം കാഴ്ച കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 6, 7 തീയതികളിലാണ് എടക്കഴിയൂർ ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ജാറത്തിലെ 167-മത് ചന്ദനക്കുടം കൊടികുത്ത് നേർച്ച ആഘോഷിക്കുക.