ചാവക്കാട്: നഗരസഭയും ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ചാവക്കാട് ബീച്ച് ഫെസ്റ്റിവലിന് ഇന്ന് തുടക്കം. വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം എൻ.കെ അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
നഗരസഭാ ചെയർപേഴ്‌സൻ ഷീജാ പ്രശാന്ത് അധ്യക്ഷയാകും. കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയാകും. തുടർന്ന് മെഗാ സംഗീതനിശ ഉണ്ടാകും. നാളെ വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രാദേശിക കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാസന്ധ്യയുണ്ടാകും.