Wednesday, February 12, 2025

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞു; തെറിച്ചുവീണ അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

തളിപ്പറമ്പ്: കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. ഒട്ടേറെ വിദ്യാർഥികൾക്ക് പരുക്കേറ്റു. ശ്രീകണ്ഠപുരം റോഡിൽ വളക്കൈയിൽ കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസാണ് മറിഞ്ഞത്. ചെറുക്കള നാഗത്തിനു സമീപം എംപി രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് നേദ്യ. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാൻ ശ്രമിക്കുമ്പോഴാണ് ബസ് നിയന്ത്രണംവിട്ടത്. ബസിൽനിന്ന് തെറിച്ചുവീണ നേദ്യയ്ക്ക് മുകളിലേക്കു ബസ് മറിയുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ നേദ്യ മരിച്ചു.  ബസിൽ 19 കുട്ടികളും ഡ്രൈവറും ആയയുമാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ ഒരു കുട്ടിയുടെ ‌നില ഗുരുതരമാണ്. മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. മരിച്ച നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരുക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിച്ചു. നാലു മുതൽ 11 വയസുവരെയുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments